v
ഭരതന്നൂരിൽ നടന്ന കോൺഗ്രസ് ധർണ ഡി.സി.സി.അംഗം എം.എം.ഷാഫി ഉദ്ഘാടനം ചെയ്യുന്നു.

വെഞ്ഞാറമൂട്:സ്വർണ കള്ളകടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നവശ്യപ്പെട്ട് ഭരതന്നൂരിൽ കോൺഗ്രസ്,യൂത്ത്കോൺഗ്രസ്,കെ.എസ്.യു മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടന്നു.ഭരതന്നൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതി തിലകന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി അംഗവും ബ്ലോക്ക് മെമ്പറുമായ എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് പ്രസിഡന്റ് പ്രസന്നൻ,യൂത്ത് കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് ഷംനാദ്,അമിതിലക്,പ്രദീപ്,ലളിത,ഷാനവാസ്,റിഷാദ് തുടങ്ങിയവർ പങ്കെടുത്തു.