block

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്ത് മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഫിറ്റ്നസ് സെന്ററിന്റെയും നടപ്പാതയുടെയും ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ്, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ, മെഡിക്കൽ ഓഫീസർ ഡോ. സുധീർ ജേക്കബ്, എ. ദേവദാസ്, എസ്.എസ്.സിനി, എൽ.ബിന്ദു, എസ്. ലിസി, ഡോ. ഷിനു, ജെ.മാലതി അമ്മ, കെ.രവി, എ. ബിന്ദു, എം. വേണുഗോപാൽ, എസ്. ഷാജുമോൾ, ജെ. സജികുമാർ, എൻ. ലുപിത, എസ്. അനിത, കെ.എസ്. ലില്ലിക്കുട്ടി, മാലതി പ്രഭാകരൻ, ഡോ. ഷാജി, കെ.ജി. പ്രിൻസ് എന്നിവർ പങ്കെടുത്തു.