dharna

കിളിമാനൂർ:പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പഴയകുന്നുമ്മൽ,അടയമൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി.കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എൻ. സുദർശനൻ ധർണ ഉദ്ഘാടനം ചെയ്തു.പഴയ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ,പി സൊണാൾജ്, എൻ.ആർ.ജോഷി,ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ,അടയമൺ മണ്ഡലം പ്രസിഡന്റ് എൻ. നളിനാക്ഷൻ,ഡി.സി.സി മെമ്പർ കെ.നളിനൻ,ലളിത,ബ്ലോക്ക് ഭാരവാഹികളായ ചെറുനാരകംകോട് ജോണി, ഷെമിം,ശ്യാം നാഥ്,ഹരിശങ്കർ,മോഹൻലാൽ,സജി,സുനി,പഞ്ചായത്ത് അംഗങ്ങളായ താഹിറ ബീവി,പ്രസന്ന,യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു.