ബാലരാമപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം ഇടതുസർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് പള്ളിച്ചൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ കോൺഗ്രസ് നരുവാമൂട് മണ്ഡലം പ്രസിഡന്റ് നരുവാമൂട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്,ബി.വിക്രമൻ,ശശിധരൻ,പാപ്പച്ചൻ മൊട്ടമൂട് അമ്പിളി, ബിന്ദു സുരേഷ്,ഡി.സി.സി മെമ്പർ പെരിങ്ങമല വിജയൻ,അയണിമൂട് അജി, വിഷ്ണു എന്നിവർ സംബന്ധിച്ചു.