g

കടയ്ക്കാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എ. റസൂൽ ഷാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മധുസൂദനൻ നായർ സ്വാഗതവും ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ മുഖ്യപ്രഭാഷണവും നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബീന രാജീവ്, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ, പഞ്ചായത്ത് മെമ്പർമാരായ ജയന്തി സോമൻ, മോഹനകുമാരി, രതി പ്രസന്നൻ, സഹകരണസംഘം പ്രസിഡന്റ് ജോഷ്, സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് സുധീർ, യൂത്ത് കോൺഗ്രസ് മുൻ അസംബ്ലി പ്രസിഡന്റ് അൻസാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രാജ്, സജി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കൃഷ്ണൻകുട്ടി, സന്തോഷ്, സജീവ്, രാജേഷ്, ചന്ദ്രദാസ്, ആസാദ്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ്, യൂത്ത് കോൺഗ്രസ് മുൻമണ്ഡലം പ്രസിഡന്റ് ഷാൻ,മുൻ പഞ്ചായത്ത് മെമ്പർ ചന്ദ്രബാബു,ജിഷ,സുനിത, മണിയൻ,സിന്ധു,ഷാജി,ജയൻ തുടങ്ങിയവർ പങ്കെടുത്തു.