കടയ്ക്കാവൂർ:അഞ്ചുതെങ്ങ് പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തു. ആറ്റിങ്ങൽ കെയറിന്റെയും ഖത്തർ ഇൻകാസ് ജില്ലാകമ്മിറ്റിയുടെയും സഹായത്താലാണ് സാധനങ്ങൾ സമാഹരിച്ചത്. അവശ്യവസ്തുക്കൾ ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ ജയപാൽ,ഷിബു കല്ലറ,മുനീർ പള്ളിക്കൽ,വിഷ്ണു നാരായൺ,സന്തോഷ് കുമാർ,കിരൺ എന്നിവരുടെയും ആറ്റിങ്ങൽ കെയറിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യേശുദാസൻ സ്റ്റീഫൻ,പഞ്ചായത്ത് അംഗം അജി,ജോമാൻ ജിബിൻ എന്നിവർ പങ്കെടുത്തു.