youth

കിളിമാനൂർ : സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കാരേറ്റ് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലവും കത്തിച്ചു. യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ അഹമ്മദ് കബീർ ഉദ്ഘാടനം നിർവഹിച്ചു. കൊടുവഴന്നൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ, പുളിമാത്ത് പഞ്ചായത്ത്‌ അംഗം സൈജു, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, മുൻ യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം പ്രസിഡന്റ് ശ്രീ ഷൈജു ലാൽ തുടങ്ങിയവർ പങ്കെടുത്തു.