കാഞ്ഞിരംകുളം: കേരദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ കുട്ടി കർഷക അവാർഡ് നേടിയ നെല്ലിമൂട് അഞ്ജന എസ്.ബിയെ കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ആദരിച്ചു.അഞ്ജനയുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ നെല്ലിമൂട് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ടി.സദാനന്ദൻ അഞ്ജനയെ പൊന്നാട അണിയിക്കുകയും പുരസ്കാരം സമർപ്പിക്കുകയും ചെയ്തു.ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി സെക്രട്ടറി വി.സുധാകരൻ,ട്രഷറർ നെല്ലിമൂട് പ്രഭാകരൻ,വി.രത്നരാജ്,ടി.ശ്രീകുമാർ,എ.കെ.റിജോഷ്,നെല്ലിമൂട് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.