ggg

നെയ്യാറ്റിൻകര : മന്ത്രിമാരായ കെ.ടി.ജലീലും ,ഇ.പി.ജയരാജനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുപുറം മണ്ഡലംപ്രസിഡന്റ് ലിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ ജ്വാലയും പന്തം കൊളുത്തിപ്രകടനവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രവി, പഞ്ചായത്ത് പ്രസിഡന്റ് എൽ.ക്രിസ്തുദാസ്,ശശിധരൻ,എസ്.എൽ.സാബു,സന്തോഷ്,ബാലമുരളി,ഡി.സുരേഷ് , സുദേവൻ,അരുൺ,പ്രസാദ്,ജറോം,ശിവൻ,ഷാജി,ഓമനക്കുട്ടൻ,പ്രഗീത്,സജീവ്,ഷെർജിൻ,ജോഷി,രഞ്ജിത്ത് , മനുഷ്കർ,രാജേഷ്,സുമേഷ്,ഷാലു,രാഗേഷ്,അനിൽ,അലക്സ്, മനുലാൽ,അനു തുടങ്ങിയവർ പങ്കെടുത്തു.