നെയ്യാറ്റിൻകര : സി. പി. ഐ ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര മണ്ഡലത്തിൽ നാല്പതിലധികം ബ്രാഞ്ച് കേന്ദ്രങ്ങളിൽ സമര പരിപാടികൾ സംഘടിപ്പിച്ചു.
നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിക്ഷേധ സമരം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പളളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റംഗം എസ്. രാഘവൻ നായർ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം കമ്മിറ്റിയംഗം എസ്.എസ്. ഷെറിൻ സ്വാഗതം ആശംസിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി, ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സി. ഷാജി, എ. കൃഷ്ണകുമാർ, ജെ. ഡാളി, വി. ജലജാധരൻ നായർ, എ. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. ആറാലുംമൂട്ടിലെ പ്രതിഷേധ സമരം മണ്ഡലം കമ്മിറ്റിയംഗം എസ്.എസ്. ഷെറിൻ ഉദ്ഘാടനം ചെയ്തു. സാബി രാജ് അദ്ധ്യക്ഷത വഹിച്ചു. അമരവിളയിൽ ചേർന്ന പ്രതിഷേധയോഗം നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ സുമ, പത്മദാസ്, അരുൺ, രജിത് തുടങ്ങിയവർ സംസാരിച്ചു. ചെങ്കൽ ലോക്കൽ കമ്മിറ്റിയിലെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിലെ യോഗങ്ങളിൽ, എസ്. ആനന്ദ്കുമാർ, വട്ടവിളഷാജി, കെ. ഭാസ്കരൻ തുടങ്ങിയവർ ഉദ്ഘാടനംചെയ്തു.
കാരോട് വിവിധ കേന്ദ്രങ്ങളിൽ എൽ. ശശികുമാർ, പി.പി. ഷിജു, ഡോ: എസ്. ശശിധരൻ, ജെ. സുനി, ബി. അനിത തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
കുളത്തൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സജി ആറ്റുപുറം, സബീഷ്സനൽ, ജയരാജ്, ക്രിസ്റ്റഡിമ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
തിരുപുറം, അതിയന്നൂർ, പെരുമ്പഴുതൂർ തുടങ്ങിയ ലോക്കൽ കമ്മിറ്റികളിൽ എ. മോഹൻദാസ്, ഷിബു, പ്രൊഫ: എം. ചന്ദ്രബാബു, നെല്ലിമൂട് ശശി, ജി.എൻ. ശ്രീകുമാരൻ, വി.ഐ. ഉണ്ണിക്കൃഷ്ണൻ, കലാമങ്കേഷ്കർ തുടങ്ങിയ നേതാക്കൾ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.