വർക്കല: വെട്ടൂരിൽ ഗൃഹനാഥനും കുടുംബവും തീകൊളുത്തി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവസ്ഥലത്ത് ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.വൈ. സുരേഷ് കുമാർ, വർക്കല എസ്.എച്ച്.ഒ. ജി. ഗോപകുമാർ, എസ്.ഐ അജിത്ത് കുമാർ എന്നിവരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കിടപ്പുമുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പും പെട്രോൾ സൂക്ഷിച്ച പാത്രവും കണ്ടെത്തി. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ കേരളകൗമുദിയോട് പറഞ്ഞു. ഭാര്യയും ഭർത്താവും ഒരുമിച്ച് ആത്മഹത്യാ കുറുപ്പിൽ ഒപ്പിട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒപ്പിനെ സംബന്ധിച്ചും ഫോറൻസിക് ടീം പരിശോധിച്ച് ഉറപ്പ് വരുത്തും.