വക്കം:വിവിധ ആവശ്യങ്ങളുന്നയിച്ച് വക്കം പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബിഷ്‌ണു അദ്ധ്യക്ഷനായ ധർണ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നടത്തി.പഞ്ചായത്ത് മെമ്പർമാരായ രവീന്ദ്രൻ,ഗണേഷ്,ലാലിജ താജൂനിസ,ബ്ളോക് കോൺഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷൻ ലജപതി,മണ്ഡലം കോൺഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷൻമാരായ താഹിർ,ഫൈസൽ,ബിജി,ഉണ്ണി,മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ മുരളീധരൻ,പദ്മിനി,പ്ലാവിള ജോസ് തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.