sndpvnd

വെള്ളനാട്:എസ്.എൻ.ഡി.പി യോഗം വെള്ളനാട് ശാഖ കുളക്കോട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് സമീപം പുതുതായി നിർമ്മിച്ച ശാഖ മന്ദിരം ഉദ്ഘാടനം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് നിർവഹിച്ചു.പാണാവള്ളി അശോകൻ തന്ത്രി ഗുരുദേവ പ്രതിഷ്ഠ നടത്തി.ശാഖാ പ്രസിഡന്റ് സി.കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ്,വൈസ് പ്രസിഡന്റ് ഡോ.എസ്. പ്രതാപൻ,യോഗം ഡയറക്ടർ ബോർഡംഗങ്ങളായ പ്രദീപ് കുറുന്താളി,ബാലചന്ദ്രൻ,മന്ദിര നിർമ്മാണ കമ്മിറ്റി ചെയർമാൻ ഗോപാലൻ റൈറ്റ്,യൂണിയൻ കൗൺസിലർ ചെല്ലാം കോട് സുരാജ്,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് നന്ദിയോട് രാജേഷ്,വനിതാസംഘം കൺവീനർ കൃഷ്ണ റൈറ്റ്,ശാഖാ സെക്രട്ടറി സി.ദേവരാജൻ നിർമ്മാണ കമ്മിറ്റി കൺവീനർ വെള്ളനാട് വാമലോചനൻ,ശാഖാ വൈസ് പ്രസിഡന്റ് കെ.രാജൻ,ശാഖാ ഭാരവാഹികളായ ഗോപി,എസ്.ഷാജി,എസ്.ശരത് , എസ്.സുരേഷ്,എസ്.ജയകുമാർ,നിർമ്മാണ കമ്മിറ്റി അംഗങ്ങളായ ബി.രാജേന്ദ്രൻ,ബി.പ്രസാദ്,ആർ.സ്വരരാജ്,സുനിൽകുമാർ,ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ശിൽപ്പി ഉഴമലയ്ക്കൽ അശോക് കുമാറിന് ശാഖയുടെ പ്രത്യേക ഉപഹാരം നൽകി.ശാഖയ്ക്ക് ഗുരുമന്ദിര നിർമ്മാണത്തിന് രണ്ട് സെന്റ് സ്ഥലം നൽകിയത് ഗോപാലൻ റൈറ്റും ഭാര്യ കൃഷ്ണാറ്റൈറ്രുമാണ്.