പാലോട്: എസ്.എൻ.ഡി.പി നന്ദിയോട് ശാഖയിലുള്ള പവ്വത്തൂർ ജംഗ്ഷനിൽ ശ്രീനാരായണ ഗുരുമന്ദിരം സ്ഥാപിക്കുന്നതിനായ് കമ്മിറ്റി രൂപീകരിച്ചു. ബി.എൽ. കൃഷ്ണപ്രതാപ് (പ്രസിഡന്റ്), ബാബു (വൈസ് പ്രസിഡന്റ്), സാബു (സെക്രട്ടറി), ഹരിദാസ് (ജോയിന്റ് സെക്രട്ടറി), ബിനു (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. 51 പേരടങ്ങുന്ന എക്സി.കമ്മറ്റി നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഗുരു മന്ദിര നിർമ്മാണത്തിലേക്കുള്ള ആദ്യ സംഭാവന പവ്വത്തൂർ കെ.എസ്. ഭവനിൽ കെ. ശിവാനന്ദന്റെ കൈയിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങി. അംഗങ്ങളായ അനിരുദ്ധൻ, കൃഷ്ണൻ, സുജിത്, ഹരി, പവ്വത്തൂർ ശ്രീജിത് എന്നിവർ പങ്കെടുത്തു.