കോഴിക്കോട്: ഈശോ സഭയിലെ ഫാദർ ജെയിംസ് തോട്ടകത്ത് (83 ) നിര്യാതനായി.
മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.
എറണാകുളം കോതാട് പരേതരായ വർഗീസിന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ലില്ലി, മാത്യു, ഫിലോ, സെബാസ്റ്റ്യൻ.
1971 മാർച്ച് 27 ന് കോത്താട് ഇടവക പളളിയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു.
തിരുവനന്തപുരം ലയോള സ്‌കൂൾ, കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ എന്നിവിടങ്ങളിൽ കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. പിന്നീട് വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. കണ്ണൂർ രൂപതയിലെ പട്ടുവം, താവം പള്ളികളിലും നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം,നേമം എന്നിവിടങ്ങളിലും വികാരിയായിരുന്നു.