scootter

കഴക്കൂട്ടം: കരിച്ചാറ റെയിൽവേ ഗേറ്റിന് സമീപത്തെ പുളിമൂട്ടിൽ വീട്ടിൽ ബാഷയുടെ സ്‌കൂട്ടർ കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു. മകളെ നീറ്റ് പരീക്ഷയെഴുതിക്കാൻ കുടുംബം നെയ്യാറ്റിൻകരയിൽ പോയപ്പോഴാണ് സംഭവം. വീടിന്റെ മുൻഭാഗത്തെ ജനാലയും കത്തിനശിച്ചു. മംഗലപുരം പൊലീസ് കേസെടുത്തു.