മലയിൻകീഴ്: ഗ്രാമപഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചും സാങ്കേതിക കുരുക്കുകൾ വരുത്തിയും ഗ്രാമീണ വികസനം സംസ്ഥാന സർക്കാർ സ്തംഭിപ്പിക്കുകയാണെന്ന് ആരോപിച്ച് മലയിൻകീഴ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ നടത്തിയ സത്യാഗ്രഹ സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വലിയറത്തല മണ്ഡലം കോൺസ് കമ്മിറ്റി പ്രസിഡന്റ് മലവിള ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. ബൈജു, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ്. രാധാകൃഷ്ണൻനായർ, മലയിൻകീഴ് മണ്ഡലം പ്രസിഡന്റ് എസ്. ഗോപകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മായാരാജേന്ദ്രൻ, എൽ. അനിത, സിന്ധുകമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്തുമൂല മുരുകൻ, നടുക്കാട് അനിൽ, കെ. ഷിബുലാൽ, സനൂജമോൾ, ശ്രീകുമാരി, ഗ്രീറ്റ, നിയാദുൽ അക്സർ, കോൺഗ്രസ് നേതാവ് ജി. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.