പാലോട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിൽ പാലോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സർക്കാർ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി അനർട്ടിന്റെ സാങ്കേതിക സഹകരണത്തോടെ 19 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമ്മിച്ച 20 കിലോ വാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ്ജ പ്ലാന്റും ഹരിത മിഷന്റെ സഹകരണത്തോടെ നിർമ്മിച്ച പച്ച തുരുത്തും ഔഷധ തോട്ടവും ശലഭോദ്യാനവും മന്ത്രി അഡ്വ. രാജു ഉദ്ഘാടനം ചെയ്തു. മരുന്ന് പരീക്ഷണത്തിനായി എത്തിച്ചിട്ടുള്ള പക്ഷികളെയും മൃഗങ്ങളെയും നിരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ സി.സി.ടി.വി യൂണിറ്റ് മൃഗസംരക്ഷണ ഡയറക്ടർ ഡോ. മധു ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷ്, മൃഗസംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. ദിലീപ്, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ടെറൻസ് ബി. റെമഡി തുടങ്ങിയവർ സംബന്ധിച്ചു.