c
ചി​റ​യി​ൻ​കീ​ഴ് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ലെ​ ​പു​തി​യ​ ​ബ​ഹു​നി​ല​ ​മ​ന്ദി​ര​ത്തി​ന്റെ​ ​ഉ​ദ്‌​ഘാ​ട​നം​ ​മ​ന്ത്രി​ ​എ.​സി.​ ​മൊ​യ്തീ​ൻ​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​ർ​ ​വി.​ ​ശ​ശി,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ ​സു​ഭാ​ഷ്,​ ​ബി.​ ​സ​ത്യ​ൻ​ ​എം.​എ​ൽ.​എ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​കെ.​ ​മ​ധു​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം

മുടപുരം: കാലഘട്ടത്തിന് ആവശ്യമായ വികസനം നടപ്പാക്കാൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞതായി മന്ത്രി എ.സി. മൊയ്‌തീൻ പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മൾട്ടി പർപ്പസ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന രേഖയായ' പടവുകളും 'അദ്ദേഹം പ്രകാശനം ചെയ്തു.

ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ ബി. സത്യൻ എം.എൽ.എയും ഐ.എസ്.ഒ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ. ശ്രീകണ്ഠൻ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ. അൻസാർ, എസ്. ഡീന, എസ്. വേണുജി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ .ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇളമ്പ ഉണ്ണികൃഷ്ണൻ, എസ്. ചന്ദ്രൻ, എസ്. സിന്ധു,സന്ധ്യ സുജയ്, എൻ. ദേവ്, മഞ്ജു പ്രദീപ്, സിന്ധുകുമാരി, ഗീത സുരേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ലിപിമോൾ തുടങ്ങിയവർ പങ്കെടുത്തു. അസി. എക്സിക്യൂട്ടീവ് എൻജിനീയർ എസ്. അപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബി.രമാഭായി അമ്മ സ്വാഗതവും സെക്രട്ടറി എൽ. ലെനിൻ നന്ദിയും പറഞ്ഞു.