d

മല്ലപ്പള്ളി- കർട്ടൻ വ്യാപാരത്തിന്റെ മറവിൽ വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചതായി പരാതി . കല്ലുപ്പാറ പുതുശേരി മാരേട്ട് വറുഗീസിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം വാഹനത്തിൽ വീട്ടിലെത്തിയ പി.വി.സി കർട്ടൻ വ്യാപാരികൾ ഇരുനിലകെട്ടിടത്തിന്റെ മുമ്പിൽ കെട്ടിയിരുന്ന ബാംബു കർട്ടൻ ദമ്പതികളുടെ അനുവാദമില്ലാതെ അഴിച്ചുമാറ്റിയ ശേഷം പി.വി.സി. കർട്ടൻ സ്ഥാപിച്ചു. തുടർന്ന് അരലക്ഷത്തോളം രൂപയുടെ ബില്ല് നൽകി. ഇത്രയും വലിയ തുക നൽകാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ഇരുപതിനായിരം രൂപ വാങ്ങി സ്ഥലംവിട്ടെന്നും പരാതിയിൽ പറയുന്നു. കീഴ്വായ്പ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു.