കോവളം:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻഫണ്ടുകൾ മുഴുവൻ വെട്ടിക്കുറച്ച് സംസ്ഥാന വികസനത്തെ പ്രതിസന്ധിയിലാക്കിയ സംസ്ഥാന സർക്കാരിനെതിരെ കോട്ടുകാൽ,ചപ്പാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോട്ടുകാൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ സത്യാഗ്രഹസമരം നടത്തി.കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ അദ്യക്ഷത വഹിച്ചു.ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് ഹൈസെന്റ് ലൂയിസ് ,കോട്ടുകാൽ എ .ജയരാജൻ, സി. സുധാകരൻ, എം.എസ്. ഗിരീശൻ പയറ്റുവിള ശശി, തുടങ്ങിയവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റ്റി.സജി, കുഴിവിള ശശി, പുന്നക്കുളം ബിനു, സി. എസ്.ഹരിചന്ദ്രൻ, ചൊവ്വര രാജൻ,നന്നംകുഴി ബിനു ,കുഴിവിള സുരേന്ദ്രൻ സുജകുമാരി.വസന്ത, ബി. ശിവകുമാർ,കുഴിവിള സജി, കുഴിവിള മധു, അഭീഷ്‌കുമാർ, അജിത് മൂലക്കര, ജലസ്റ്റിൻ ലോപ്പസ്, ചൊവ്വര രാജേഷ്, വി. സുരേഷ്, തുടങ്ങിയവർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി.