ആലപ്പുഴ: തോണ്ടൻകുളങ്ങര ശ്രീവിദ്യയിൽ കല്ലേലി രാഘവൻ പിള്ളയുടെ ഭാര്യ എൻ.വിദ്യാവതി (റിട്ട. ഹൈസ്ക്കൂൾ ടീച്ചർ, എസ്.ഡി.വി.എച്ച്.എസ് ആലപ്പുഴ - 88) നിര്യാതയായി. കേരളത്തിൽ എൻ.സി.സി. യൂണിറ്റിന്റെ ആദ്യ വനിത ഓഫീസറായിരുന്നു. മക്കൾ. ഡോ.എൻ.ആർ.ചിത്ര (റിട്ട. പ്രൊഫ. സെന്റ് ജോസഫ്സ് കോളേജ്, ആലപ്പുഴ) , എൻ.ആർ. ബാലഗോപാലൻ ( എച്ച്.എസ്.ബി.സി ഹോങ്കോങ്ങ് ), എൻ.ആർ. ശ്രീദേവി (ഗ്ലോബൽ പബ്ലിക് സ്കൂൾ , കൊച്ചി ) . മരുമക്കൾ : കെ.ജയകുമാർ (റിട്ട. എൻ.ആർ. ഐ. ), ഉർവ്വശി ശർമ്മ (ടീച്ചർ സൗത്ത് ഐലൻഡ് സ്കൂൾ , ഹോങ്കോംഗ് ), കെ. വേണുഗോപാൽ ( റിട്ട. എൻജിനിയർ, സിങ്കപ്പൂർ ). സഞ്ചയനം ശനിയാഴ്ച രാവിലെ പത്തിന് .