covid-19

തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന. ഇന്നലെ മാത്രം 656 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർദ്ധനയാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 5000 പിന്നിട്ടിട്ടുണ്ട്. 5503 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ 529 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 97 പേരുടെ ഉറവിടം കണ്ടെത്താനായില്ല. നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 23 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അഞ്ച് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടിന് മരിച്ച പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രൻ (67), ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64),വിളപ്പിൽശാല സ്വദേശി നാരായണ പിള്ള (89),ഒൻപതിന് മരിച്ച പൂവാർ സ്വദേശി സ്റ്റാൻലി (54) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 268 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കാൽ ലക്ഷം പിന്നിട്ടു. ഇന്നലെ 931 പേർ കൂടി നിരീക്ഷണത്തിലായി.

 നിരീക്ഷണത്തിലുള്ളവർ - 25,​094

 വീടുകളിൽ - 20,​815

 ആശുപത്രികളിൽ - 3,​694

 കൊവിഡ് കെയർ സെന്ററുകളിൽ - 585

 പുതുതായി നിരീക്ഷണത്തിലായവർ - 931