പാറശാല:നെയ്യാറ്റിൻകര താലൂക്കിലെ ആദ്യ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരമായ പരശുവയ്ക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ ഓൺലൈനായി നിർവഹിച്ചു. ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് പരശുവയ്ക്കലിൽ നടന്ന ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ നവ്ജ്യോത് ഖോസ സ്വാഗതം പറഞ്ഞു. എ.ഡി.എം വി.ആർ.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ബെൻഡാർവിൻ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുസ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മല കുമാരി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുശീല, രാജമ്മ, മിനി വിജയകുമാർ,സുനിൽകുമാർ, ബിനു,സാവിത്രികുമാരി,കെൻസി ലാലി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ.എസ്. അജയകുമാർ,സുന്ദരേശൻ നായർ,ആടുമാൻകാട് വിജയൻ,പരശുവയ്ക്കൽ ഗോപകുമാർ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര തഹസിൽദാർ ടി.എം.അജയ്‌കുമാർ നന്ദി പറഞ്ഞു.