photo

നെടുമങ്ങാട് :സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റിക്കുകീഴിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കച്ചേരി നടയിൽ നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു.കെ.എ അസീസ്,എസ്.ആർ ഷൈൻ ലാൽ,കെ.റഹീം,പി.എ ഷുക്കൂർ,ടി.ആർ സുരേഷ് കുമാർ,കെ.ഗീതാകുമാരി,പി.ജി പ്രേമചന്ദ്രൻ,അജീംഖാൻ നേതൃത്വം നൽകി.പഴകുറ്റിയിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു.മന്നൂർക്കോണം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മൂഴി ജംഗ്ഷനിൽ ഏരിയ കമ്മിറ്റി അംഗം മൂഴി രാജേഷ്, ആനാട് ജംഗ്ഷനിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആനാട് ഷജീർ,പനവൂരിൽ ഏരിയ കമ്മിറ്റി അംഗം വെള്ളാഞ്ചിറ വിജയൻ, കൊച്ചു ആട്ടുകാലിൽ ആട്ടുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി തുളസി കുമാർ,കന്യാകുളങ്ങരയിൽ ഏരിയ കമ്മിറ്റി അംഗം കെ.വി ശ്രീകാന്ത് എന്നിവർ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ ജി.ഷൈജുകുമാർ, സുനിൽ രാജ്, റഹൂഫ്, അൻവർ ഷറഫ്, എസ്.കെ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.