തിരുവനന്തപുരം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 201920 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. എട്ട് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. അവാർഡുകൾ ദേശീയ ഊർജ സംരക്ഷണ ദിനമായ ഡിസംബർ 14ന് നൽകും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.keralaenergy.gov.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 15നകം ഓൺലൈനായോ ഇ മെയിൽ വഴിയോ സമർപ്പിക്കണം. വിലാസം: (ecawardsemc@gmail.com, ecaward@keralaenergy.gov.in).