തിരുവനന്തപുരം:മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടക്കുന്നതിനിടെ ഇന്നലെ വൈകിട്ട് നാലോടെ സെക്രട്ടേറിയറ്റ് അനക്‌സ് ടൂവിലെ മന്ത്രിയുടെ ഓഫീസിലേക്കും കെ.എസ്.യു പ്രവർത്തകർ തള്ളിക്കയറി പ്രതിഷേധിക്കാൻ ശ്രമിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസ് മാർച്ച് അവസാനിച്ച് മണിക്കൂറുകൾക്കകമായിരുന്നു അനക്‌സിലെ പ്രതിഷേധം. ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുന്നതിനിടെ പൊലീസെത്തി ആറു പ്രവർത്തകരെയും അറസ്റ്റ് ചെയ്‌ത് നീക്കി. ജില്ലാ നേതാക്കളായ ജഷീർ,അനൂപ്,നബീൽ,മാത്തുകുട്ടി,ബാഹുൽകൃഷ്ണ,ആദർശ് എന്നിവരെയാണ് റിമാന്റ് ചെയ്‌തത്.