കെ എൻ ബൈജു, റിയാസ് ഖാൻ, പ്രശസ്ത കന്നട താരം ദിഷാ പൂവ്വയ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.എൻ. ബൈജു തിരകഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മായക്കൊട്ടാരം'. നവഗ്രഹ സിനി ആർട്സ്, ദേവ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ എ.പി.കേശവദേവ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിട് നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് അജയ് സരിഗമ സംഗീതം പകരുന്നു. ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാർ എന്നിവരാണ് ഗായകർ. ഒക്ടോബർ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പെരുമ്പാവൂർ, പാലക്കാട് എന്നിവിടങ്ങളിലായി പൂർത്തിയാക്കും. പി.ആർ.ഒ: എ.എസ് ദിനേശ്.