വർക്കല: എസ് എൻ ഡി പി യോഗത്തിന്റെ ചിറയിൻകീഴ് താലൂക്ക്തല നേതാക്കളിലൊരാളും റിട്ട. ഹെഡ്മാസ്റ്ററും സാമൂഹ്യ പ്രവർത്തകനുമായ കെടാകുളം ലക്ഷ്മിവിജയത്തിൽ കെ.ഗോപിനാഥൻ (88) നിര്യാതനായി. ദീർഘകാലം എസ്.എൻ.ഡി.പി യോഗത്തിന്റെ ചിറയിൻകീഴ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റായും യോഗം ഡയറക്ടറായും എസ്.എൻ ട്രസ്റ്റ് ബോർഡംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പെൻഷണേഴ്സ് യൂണിയന്റെ വർക്കല ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഇന്ദിരാബായി. മക്കൾ: മിനി.ഐ.ജി (അദ്ധ്യാപിക, എച്ച്.എസ്.എസ്, നെടുങ്ങോലം), ബിസി.ഐ.ജി (ലക്ചറർ, എസ്.എൻ പോളിടെക്നിക്, കൊട്ടിയം). മരുമക്കൾ: രാജേശ്വരജയാൽ (റിട്ട.എച്ച്.എം, നെടുങ്ങണ്ടം), എസ്.മണിലാൽ (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസ്).