prathishedha-samaram

വർക്കല:സീതാറാം യെച്ചൂരി അടക്കമുളള ജനനേതാക്കൾക്കെതിരെ കളളക്കേസ് എടുക്കാനുളള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എം വർക്കല ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല റെയിൽവെ സ്റ്റേഷൻ മുതൽ പുത്തൻചന്ത വരെ ആറ് കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.മൈതാനം പാർക്കിൽ നടന്ന പ്രതിഷേധ സമരം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവപ്രകാശ്, പ്രസന്നൻ.എസ്, രാജപ്പൻനായർ തുടങ്ങിയവർ പങ്കെടുത്തു.