കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കഴിഞ്ഞദിവസം കടലിൽ മത്സ്യ ബന്ധനത്തിനു പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.അഞ്ചുതെങ്ങ് മാമ്പളളി പുതുമണൽ പുരയിടത്തിൽ റെന്നിയു
ടെ മകൻ ജോസഫ്(45 )ആണ് മരിച്ചത് .വള്ളത്തിലുണ്ടായിരുന്ന മറ്രുള്ളവർ നീന്തി രക്ഷപ്പെട്ടു.
ക്ലീറ്റസ് നമ്പിയാൻസിൻെറ ഉടമസ്ഥതയിലുള്ള വാടിപ്പെട്ടി മലർമാത എന്ന വള്ളത്തിൽ യൂജിൻ, ജോബിൻ, പ്രിൻസ്, രാജേഷ്, ബിനോയി എന്നിവർക്കൊപ്പമാണ് രാവിലെ 6 മണിക്ക് മാമ്പള്ളിയിൽ നിന്ന് ജോസഫ് കടലിൽപോയത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.ജോസഫിന് നീന്തി കരപറ്റാനായില്ല.കരയ്ക്കെത്തിയവർ ചെന്ന് ജോസഫിന്റെ മൃതദേഹം പിന്നീട് കരയ്ക്കെത്തിക്കുകയായിരുന്നു. നീന്തി രക്ഷപ്പെട്ടവർക്കും പരിക്കുകളുണ്ട്. വള്ളത്തിനും എൻജിനും കേടുപാടുകൾപറ്റി. ജോസഫിൻെറ മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ മേരി .മക്കൾ :ജ്യോതി ,ജോബിൻ.