aday

കിളിമാനൂർ:അടയമൺ ഗവൺമെന്റ് എൽ.പി.എസിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം 80 സ്കൂളിലെ കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള മുഴുവൻ സ്മാർട്ട് ടിവികളും സൺ ഡയറക്റ്റ് കണക്ഷനുകളും വിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പൂർവ വിദ്യാർത്ഥിയായ ഷാജി ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികളായായ റോബി മനോഹർ സ്വാഗതം പറഞ്ഞു. സുനിൽകുമാർ,മനോജ്,രാജീവ്,കവിത,ബിന്ദു,സുരേഷ്,ഷാജി ദേവ്,സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷിജിത്ത തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥിയായിരുന്ന ജോഷി ഗോപിനാഥിന്റെ സ്മരണയ്ക്കായി ഒരു

ടിവിയും ഡിഷ്‌ കണക്ഷനും സഹപാഠികളായിരുന്ന മനോജും സുനിൽകുമാറും ചേർന്ന് നൽകി. എൺപതുകളിലെ അദ്ധ്യാപകരായിരുന്ന സരള ടീച്ചറെയും ഓമന ടീച്ചറെയും പൂർവ വിദ്യാർത്ഥികൾ പൊന്നാടയണിയിച്ച് ആദരിച്ചു.