ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം ഉപവാസ യജ്ജം,സമൂഹ പ്രാർത്ഥന എന്നീ ചടങ്ങുകളോടെ 21ന് ഭക്തിനിർഭരമായി ആചരിക്കും.ചിറയിൻകീഴ് ശാർക്കര ക്ഷേത്രനഗരിയിലെ ശ്രീനാരായണ ഗുരുക്ഷേത്രസന്നിധിയിൽ രാവിലെ 8ന് നടക്കുന്ന ഉപവാസ പ്രാർഥനായഞ്ജത്തിന്റെ താലൂക്ക് തല ഉദ്ഘാടനം വി.ജോയി എം.എൽ.എ ക്ഷേത്രഭരണ സമിതിയംഗം രാജൻ സൗപർണികയ്ക്ക് ദൈവദശകം പ്രാർത്ഥനാഗീതം കൈമാറി നിർവഹിക്കും.ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ബി.സീരപാണി അദ്ധ്യക്ഷത വഹിക്കും.എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ മുഖ്യപ്രഭാഷണം നടത്തും.എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻരാജ് മഹാസമാധിദിന സന്ദേശം നൽകും. ക്ഷേത്രാങ്കണത്തിൽ ചിറയിൻകീഴ് ആനത്തലവട്ടം കൊപ്രാക്കൂട് വീട്ടിൽ കെ.ജാനമ്മയുടെ ജന്മവാർഷിക നവതിയാഘോഷങ്ങളുടെ ഭാഗമായി മകൻ രാജൻ സൗപർണിക സ്ഥാപിക്കുന്ന നിയോൺ ബോർഡിന്റെ സ്വിച്ചോൺ കർമവും വി.ജോയി നിർവഹിക്കും.ക്ഷേത്രസമിതി ഭാരവാഹികളായ പുതുക്കരി സിദ്ധാർഥൻ, ചന്ദ്രസേനൻ,അഡ്വ.എ. ബാബു,എസ്.പ്രശാന്തൻ,എസ്.സുന്ദരേശൻ,ഗോപിനാഥൻ തെറ്റിമൂല,സന്തോഷ് പുതുക്കരി, അജു, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർപെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഡയറക്ടർ ബോർഡംഗം അഴൂർബിജു,ക്ഷേത്രകാര്യ ദർശി ജി.ജയചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, സജിവക്കം,ഡോ.ജയലാൽ, അജീഷ്കടയ്ക്കാവൂർ, ഉണ്ണിക്കൃഷ്‌ണൻ ഗോപിക, അജി കീഴാറ്റിങ്ങൽ എന്നിവർ സംസാരിക്കും.രാവിലെ 9 മുതൽ ഗുരുക്ഷേത്ര മണ്ഡപത്തിൽ രമണി ടീച്ചർ വക്കവും നക്ഷത്ര സുനിലും നയിക്കുന്ന ഗുരുദേവകൃതികളുടെ സംഗീതാവിഷ്കരണം അരങ്ങേറും.10ന് സമൂഹപ്രാർത്ഥന,പുഷ്പാർച്ചന,ഗുരുപൂജ എന്നിവ നടക്കും.കൊവിഡ്- 19 മാനദണ്ഡങ്ങൾ പാലിച്ചാവും ചടങ്ങുകൾ നടക്കുക.എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനുകീഴിൽ ശാഖാ യോഗങ്ങളുടെ നേതൃത്വത്തിൽ ഗുരുക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാവിലെ 8 മുതൽ എസ്.എൻ.ഡി.പി യോഗം ശാഖാ ഭാരവാഹികളും വനിതാസംഘം മൈക്രോ ഫിനാൻസ് യൂണിറ്റ്, യൂത്ത് മൂവ്മെന്റ് - കുടുംബ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുന്ന ഉപവാസ പ്രാർത്ഥനായജ്ജം നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തനും സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും അറിയിച്ചു.