election-kerala

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടുന്നതിനും, കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും, കിടപ്പുരോഗികൾക്കും തപാൽ വോട്ട് ഏർപ്പെടുത്തുന്നതിനും നിയമഭേദഗതി നിർദ്ദേശിച്ചുള്ള ഓർഡിനൻസുകൾക്ക് മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തു.

വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ എന്നത് ,വൈകിട്ട് ആറ് വരെയാക്കാനാണ് നിർദ്ദേശം. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിക്കുന്നവർക്കായി പ്രത്യേക പോളിംഗ് ബൂത്ത് സജ്ജമാക്കുന്നതടക്കമുള്ള കാര്യങ്ങൾ കമ്മിഷൻ തീരുമാനിക്കും. റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട, 65 വയസ്സിന് മുകളിൽ പ്രായമുള്ളവരെ തപാൽ വോട്ടിന്റെ പരിധിയിൽപ്പെടുത്തിയിട്ടില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും അത്തരമൊരു നിർദ്ദേശം വച്ചിട്ടില്ല. കേരളത്തിൽ 65ന് മുകളിൽ പ്രായമുള്ളവരുടെ എണ്ണം നിരവധിയായതിനാൽ തപാൽ വോട്ട് പ്രായോഗികമല്ല.

ഓർഡിനൻസുകൾക്ക് ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമ ഭേദഗതികൾ നിലവിൽ വരും. നവംബർ 12ന് മുമ്പ് തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽ വരേണ്ടതാണെങ്കിലും കൊവിഡ് വ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് അല്പം നീട്ടിവയ്ക്കാൻ സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ സർക്കാർ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം കമ്മിഷൻ നാളെ വിളിച്ചിട്ടുണ്ട്.

ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ്:​ ​വാ​ർ​ഡ് ​ന​റു​ക്കെ​ടു​പ്പ് 28​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​സം​വ​ര​ണ​ ​വാ​ർ​ഡു​ക​ൾ​ ​ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള​ ​ന​റു​ക്കെ​ടു​പ്പ് ​സെ​പ്തം​ബ​ർ​ 28​ ​ന് ​തു​ട​ങ്ങും.​ ​തീ​യ​തി​യും​ ​സ​മ​യ​വും​ ​സ്ഥ​ല​വും​ ​നി​ശ്ച​യി​ച്ച് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​വി.​ഭാ​സ്‌​ക​ര​ൻ​ ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ച്ചു.
941​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും​ 86​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​യും​ ​ന​റു​ക്കെ​ടു​പ്പ് ​സെ​പ്തം​ബ​ർ​ 28​ ​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നു​ ​വ​രെ​യാ​ണ്.​ 152​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ 14​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ഒ​ക്ടോ​ബ​ർ​ 5​ ​ന്.​ ​ആ​റ് ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​യ്ക്ക് ​സെ​പ്തം​ബ​ർ​ 28,​ 30​ ​ഒ​ക്ടോ​ബ​ർ​ 6.
ഗ്രാ​മ,​ ​ബ്ലോ​ക്ക്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ന​റു​ക്കെ​ടു​പ്പ് ​ന​ട​ത്തു​ന്ന​ത് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രും​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ​ ​ന​ഗ​ര​കാ​ര്യ​ ​റീ​ജി​യ​ണ​ൽ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​മാ​രും​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ​ ​ന​ഗ​ര​കാ​ര്യ​ ​ഡ​യ​റ​ക്ട​റു​മാ​ണ്.