വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് പന്നിമല വാർഡിൽ മുതുവാൻകോണത്ത് നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന കർമ്മം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജ്ഞാനദാസ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബനുറാണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്. പ്രദീപ്, വാർഡ് മെമ്പർ ശശിധരൻ, പെരുങ്കടവിള ബി.ഡി.ഒ കെ. സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ, എ.ഇ.എം.ജി.എൻ.ആർ.ഇ.എസ് നിവിൻ ജെ.ജെ തുടങ്ങിയവർ സംസാരിച്ചു.