മലയിൻകീഴ് :നേമം ബ്ലോക്ക് പഞ്ചായത്ത് മാറനല്ലൂർ ഡിവിഷനിലുൾപ്പെട്ട കരിങ്ങൽ പാറയം വിളാകം കോളനിയിൽ നിർമ്മിച്ച കലാഭവൻ മണി സ്മാരക സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരിയുടെ അദ്ധ്യക്ഷതയിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽരാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് മാറനല്ലൂർ ഡിവിഷൻ അംഗം ഡി.ആർ.ബിജുദാസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.അനിത,വാർഡ് അംഗം കരങ്ങൽ ജോയി,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അജികുമാർ എന്നിവർ സംസാരിച്ചു.