sep16b

ആറ്റിങ്ങൽ: പിക്കപ്പ് വാനും ബൈക്കും ഇടിച്ച് പരിക്കേറ്റ കൊച്ചുപരുത്തി പ്ലാവിള വീട്ടിൽ രാഹുൽ (ഉണ്ണി-21) മരിച്ചതോടെ അപകടത്തിൽ മരണം രണ്ടായി.അവനവഞ്ചേരിയിൽ 10ന് വൈകിട്ട് നാലോടെ നടന്ന അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ഊരൂപൊയ്ക കൊച്ചു പരുത്തിയിൽ മുരളി-ബിന്ദു ദമ്പതികളുടെ മകൻ അജിത്(23) സംഭവ സ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു. ബൈക്കിന് പിറകിലിരുന്ന് സഞ്ചരിച്ചിരുന്ന രാഹുലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ മരണം സംഭവിച്ചു. പിതാവ് പരേതനായ സതീശൻ.അമ്മ ബിന്ദു.സഹോദരി രോഷ്ണി.