വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയന് കീഴിലെ വെള്ളാണിക്കൽ ശാഖയിൽ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു. ശാഖാ അംഗം ശ്രീലക്ഷ്‌മി ഭവനിൽ അനിൽകുമാർ സംഭാവനയായി നൽകിയ സ്ഥലത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ശാഖാ പ്രസിഡന്റ് എൻ. ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാമനപുരം യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രൻ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ശാഖാ സെക്രട്ടറി എസ്. മുരളിധരൻ, യൂണിയൻ കൗൺസിലർ സിജു വാഴത്തോപ്പുപച്ച, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഡാനി സരേന്ദ്രൻ, വെള്ളുമണ്ണടി ശാഖാ സെക്രട്ടറി എ. ബൈജു, വെള്ളാണിക്കൽ ശാഖാ ഭാരവാഹികളായ ബാബു, പ്രദീഷ്, ബിനു, രത്നാകരൻ, ഗോപകുമാർ, രാജീവൻ, സന്തോഷ്‌കുമാർ, വനിതാ സംഘം കൺവീനർ ഷീല, ജോയിന്റ് കൺവീനർ അജിത എന്നിവർ പങ്കെടുത്തു.