കിളിമാനൂർ:പുളിമാത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിവി നൽകി.ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പുളിമാത്ത് പഞ്ചായത്തിലെ പന്തുവിള വാർഡിലെ ശശശിധരന്റെയും, ജിനിയുടെയും കുടുംബത്തിനാണ് ടിവി നൽകിയത്.കോൺഗ്രസ് പുളിമത് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിൽ,ഡിസിസി മെമ്പർ അഹമ്മദ് കബീർ,കൊടുവഴന്നൂർ മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.