കൊല്ലം: പ്ളമ്പിംഗ് ജോലിക്കിടെ വീടിന്റെ മുകൾ നിലയിൽ നിന്ന് കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ പുരയിടത്തിൽ നിന്ന് മയ്യനാട് വലിയവിള സുനാമി ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന റൊണാൾഡ് വില്യമാണ് (33) മരിച്ചത്.

ഇന്നലെ രാവിലെ യായിരുന്നു അപകടം. ഇരവിപുരം പനവിള എയ്ഞ്ചൽ ഭവനിലാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കെത്തിയ സംഘത്തിൽപ്പെട്ടയാളാണ് . മുകൾ നിലയിൽ ബന്ധുവായ അനിലിനൊപ്പമായിരുന്നു റൊണാൾഡ് ജോലിയിലേർപ്പെട്ടിരുന്നത്. ഇതിനിടെ അനിൽ ഭക്ഷണം വാങ്ങാൻ പുറത്തുപോയി. ഈ സമയത്താണ് റൊണാൾഡ് അപകടം. താഴത്തെ നിലയിൽ വാടകക്കാരും ഇലക്ട്രിക്കൽ ജോലികൾക്കെത്തിയവരും ഉണ്ടായിരുന്നെങ്കിലും അപകടം ആരും അറിഞ്ഞില്ല. അനിൽ മടങ്ങിവന്നപ്പോൾ റൊണാൾഡിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് അപകടമറിഞ്ഞത്. ഫയർഫോഴ്സെത്തി മൃതദേഹം കരയ്ക്കെടുത്തു. റൊണാൾഡ് അവിവാഹിതനാണ്.