വിതുര:വിതുര ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 50ലക്ഷം രൂപ വിനിയോഗിച്ച് തൊളിക്കോട് പഞ്ചായത്തിലെ കവിയൂർ ചെറുവക്കോണത്ത് നിർമ്മിച്ച സാംസ്‌കാരിക മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ അദ്ധ്യക്ഷതവഹിച്ചു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്,വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം തോട്ടുമുക്ക് അൻസർ,തൊളിക്കോട് വാർഡ് മെമ്പർ കെ.വി.ഷിബു,തേവൻപാറ വാർഡ് മെമ്പർ എൻ.എസ്.ഹാഷിം, ബി.ശോഭനകുമാരി എന്നിവർ പങ്കെടുത്തു.