പുത്തൂർ : സ്കൂട്ടറിൽ അനധികൃത മദ്യ കച്ചവടം നടത്തിയയാൾ പിടിയിൽ. തേവലപ്പുറം കിഴക്ക് അമൃതം വീട്ടിൽ കുഞ്ഞുമോനാണ് (40) പൊലീസിന്റെ പിടിയിലായത്.തേവലപ്പുറം കിഴക്ക് മുറിയിൽ കോമളത്ത് ജംഗ്ക്ഷനിൽ നിന്നും ചുമടുതാങ്ങി ജംഗ്ഷനിലേക്ക് പോകുന്ന പൊതുവഴിയിൽ അരീക്കൽ ഭാഗത്ത് കെ.എൽ. 24 ജി 6924-ാം നമ്പർ സ്കൂട്ടറിൽ മദ്യകച്ചവടം നടത്തിക്കൊണ്ടിരുന്നതിനിടയിൽലാണ് മനോജിനെ പൂത്തൂർ പൊലീസ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.