venjaramood-murder

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതികൾ കൊല്ലാനുപയോഗിച്ചത് പ്രത്യേകം നിർമ്മിച്ച ആയുധമെന്ന് കണ്ടെത്തൽ.നീളമുള്ള കൂർത്ത ആയുധം പ്രത്യേകം തയ്യാറാക്കിയതാണെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.

ഈ ആയുധമുപയോഗിച്ച് ആഴത്തിൽ നെഞ്ചിനേറ്റ കുത്താണ് മിഥിലാജിന്റെ മരണ കാരണം.ഹക്ക് മുഹമ്മദിനും ഇതേ തരത്തിൽ ആഴത്തിൽ കുത്തേറ്റിരുന്നു.എന്നാൽ മരണ കാരണം തലയ്ക്കും പുറകിലും മുതുകിനുമേറ്റ ആഴത്തിലുള്ള വെട്ടുകളാണ്.ഹക്കിനെയും മിഥിലാജിനെയും നെഞ്ചിൽ ആഴത്തിൽ കുത്തിയത് ഒന്നാം പ്രതി സജീബാണെന്ന് സമ്മതിച്ചു.ഹക്കിന്റെ ശരീരത്തിൽ 15ഉം, മിഥിലാജിന്റെ ശരീരത്തിൽ 18 ഉംമുറിവികളാണുള്ളത്.കൊല നടത്തിയ ശേഷം ആയുധങ്ങൾ പ്രതികൾ പല സ്ഥലങ്ങളിലേക്ക് വലിച്ചെറിയുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ പ്രധാന പ്രതികളായ സജീബിനെയും ഉണ്ണിയെയും പൊലീസ് തേമ്പാംമൂട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.പ്രാധാന പ്രതികളിരൊലാളായ സനൽ നെഞ്ചുവേദനെയെത്തുടർന്ന് ആശുപത്രിയിലാണ് .ആദ്യ ഘട്ടത്തിൽ മാത്രമേ സനലിനെ തെളിവെടുപ്പിന് എത്തിച്ചുള്ളു.ഇയാളെ ഇനി തെളിവെടുപ്പിനായി കൊണ്ടു പോകില്ല. മറ്റു പ്രതികളായ അൻസറിനെയും ഉണ്ണിയേയും ഇന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ നൽകും.തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ അന്വേഷണ സംഘത്തിന് രണ്ട് ദിവസത്തിനകം കൈമാറും .