തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി. ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ നൂറോളം പ്രവർത്തകർ അണിനിരന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ കനത്ത മഴയെ അവഗണിച്ച് പ്രവർത്തകർ എം.ജിറോഡിലിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഒ. രാജഗോപാൽ എം.എൽ.എ,​ കുമ്മനം രാജശേഖരൻ,​ ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.