കൊല്ലം: മത്സ്യത്തൊഴിലാളി യുവാവിനെ വഴിയരിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ കണ്ടച്ചിറ സാഗരം നഗർ കൊയ്പ്പള്ളി തൊടിയിൽ സിബി സ്റ്റീഫന്റെ (35) മൃതദേഹം കണ്ടച്ചിറ സംഘമുക്കിന് സമീപത്തെ ഓടയുടെ വശത്താണ് കിടന്നിരുന്നത്. ഇന്നലെ രാവിലെ പരിസരവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.