ഗ്രീൻ ഐഡിയ കൺസ്ട്രക്ഷൻ കമ്പനിയുടെ നേതൃത്വത്തിൽ കല്ലമ്പലം തട്ടുപാലത്ത് ഓട്ടോസ്റ്റാൻഡിൽ നടന്ന കൊവിഡ് സുരക്ഷാകവചമായ പ്ലാസ്റ്റിക് ഷീൽഡുകളുടെ വിതരണോദ്ഘാടനം
എം.എം. താഹ നിർവഹിക്കുന്നു. കമ്പനി മാനേജിംഗ് പാർട്ണർ എ.എം. ആസാദ് കൊട്ടാരത്തിൽ സമീപം
വർക്കല: യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ ഐഡിയ കൺസ്ട്രക്ഷൻ കമ്പനിയുടെ മാനേജിംഗ് പാർട്ണർ വർക്കല എ.എം. ആസാദ് കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വർക്കല താലൂക്കിലെ വിവിധ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ വാഹനങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള പ്ലാസ്റ്റിക്ക് ഷീൽഡ് കവചം വിതരണം ചെയ്തു. കമ്പനിയുടെ രണ്ടാംഘട്ട പദ്ധതിയുടെ വിതരണോദ്ഘാടനം കല്ലമ്പലം തട്ടുപാലം ഓട്ടോസ്റ്റാൻഡിൽ കോൺഗ്രസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് എം.എം. താഹ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് വർക്കല അസംബ്ലി മണ്ഡലം പ്രസിഡന്റ് ജിഹാദ് കല്ലമ്പലം, ഡി.സി.സി മെമ്പർ അനീഷ്‌കുമാർ, സുകുമാരൻ, ഷിഹാബ്, ഓട്ടോ ഡ്രൈവർമാരായ ഷാജു, അബ്ദുള്ള, പ്രതീഷ്, മുഹമ്മദ് ജിഷി എന്നിവർ സംബന്ധിച്ചു.