പാറശാല: ബ്ലോക്ക് പഞ്ചായത്തിന്റെ മന്ദിര നിർമ്മാണത്തിന് അനുവദിച്ച ഫണ്ടിൻമേൽ കോൺഗ്രസ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായിരുന്ന തർക്കം വിവാദത്തിലായി. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് മന്ദിരവുമായി ബന്ധപ്പെട്ടതാണ് ഇരു വിഭാഗത്തിന്റെയും അവകാശ വാദങ്ങൾ.

യു.ഡി.എഫ് ഭരണ കാലത്ത് എ.ടി.ജോർജ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് മന്ദിര നിർമ്മാണത്തിനായി തുക അനുവദിച്ചിരുന്നു. അതുകൊണ്ടാണ് മന്ദിരത്തിനായുള്ള ഫണ്ട് അനുവദിച്ചത് കോൺഗ്രസ് നേട്ടമായി പറയുന്നത്.എന്നാൽ ,ആ തുക റദ്ദാക്കിയ ശേഷം , സി.കെ.ഹരീന്ദ്രൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മന്ദിരം നിർമ്മിച്ചതെന്നും ഭരണം നടത്തിവരുന്ന എൽ.ഡി.എഫ് ഭരണ സമിതിയുടെ ഭരണ നേട്ടമായിട്ടുമാണ് മറുവാദം.കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളിലും എ.ടി.ജോർജ് എക്സ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ആണെന്ന് വ്യക്തമാക്കിയിട്ടുള്ളതായും കോൺഗ്രസ് വാദിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പാറശാലയിൽ പ്രകടനവും ധർണ്ണയും നടത്തും.