kerala-university

തിരുവനന്തപുരം: ഔട്ട്‌ലുക്ക് ഇന്ത്യൻ യൂണിവേഴ്സി​റ്റി റാങ്കിംഗിൽ 814.24 സ്‌കോർ നേടി കേരള സർവകലാശാല ദേശീയ തലത്തിൽ പതിനെട്ടാം സ്ഥാനം നേടി. കേരളത്തിലെ സർവകലാശാലകളിൽ ഒന്നാം സ്ഥാനം കേരളസർവകലാശാലയ്ക്കാണ്. ദേശീയ തലത്തിൽ ബംഗളുരു ഐ.ഐ.എസ്‌സിക്കാണ് ഒന്നാം സ്ഥാനം. സംസ്ഥാന സർവകലാശാലകളുടെ പട്ടികയിൽ മികച്ച 70 സർവകലാശാലകളിൽ കേരള സർവകലാശാല ആറാം സ്ഥാനം നേടി. ഇന്ത്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം മത്സരിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. അക്കാഡമിക്, ഗവേഷക മികവിൽ 344.28 പോയിന്റും ഇൻഡസ്ട്രി ഇന്റർഫേസ് ആൻഡ് പ്ലേസ്‌മെന്റ് മികവിൽ 158.65 പോയിന്റും അടിസ്ഥാന സൗകര്യ വികസനത്തിൽ 112.11 പോയിന്റും ഭരണമികവിൽ 123.42 പോയിന്റും ഔട്ട്‌റീച്ച് പ്രവർത്തന മികവിൽ 75.79 പോയിന്റും കേരള സർവകലാശാല നേടി.

കേ​ര​ള​യി​ൽ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​സീ​റ്റ് ​കൂ​ട്ടും


തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ 44​ ​പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ലേ​ക്കും​ ​ഒ​ഴി​വു​ള്ള​ ​ഗ​വേ​ഷ​ക​ ​സീ​​​റ്റു​ക​ളി​ലേ​ക്കും​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ന​ട​ത്താ​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ​അ​ഫി​ലി​യേ​​​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​സീ​​​റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​സി​ൻ​ഡി​ക്കേ​​​റ്റ് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.