തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഊർജ്ജകേരള മിഷൻ വഴി വൈദ്യുതി രംഗത്ത് വലിയ തോതിൽ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി മുന്നോട്ട് പോകുകയാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. മിഷന്റെ ഭാഗമായുള്ള കൊട്ടിയത്തെ സൗരോർജ വൈദ്യുതോത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 204.17 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള വിവിധ സൗരോർജ്ജ വൈദ്യുതി നിലയങ്ങൾ കേരളത്തിൽ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.