പാറശാല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാരോട്, പഴയ ഉച്ചക്കട മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കാരോട് പഞ്ചായത്ത് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി സി.ആർ. പ്രാണകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻ നായർ, മണ്ഡലം പ്രസിഡന്റുമാരായ സി.എ. ജോസ്, അഡ്വ. എൻ. സിദ്ധാർത്ഥൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അയ്യപ്പൻ നായർ, തങ്കരാജൻ നാടാർ, സി. റാബി തുടങ്ങിയവർ നേതൃത്വം നൽകി.